മെഴുവേലി : ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയും വൈവിധ്യമാർന്ന നാടൻ പഴച്ചാറുകൾ ഒരുക്കിയും ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മെഴുവേലി വീണ്ടും മാതൃകയാകുന്നു. ജീവാമൃതം 2023 എന്ന പേരിൽ നാട്ടിലെ പഴങ്ങളും വീട്ടിലെ പലഹാരങ്ങളും ചേർത്ത് ഒരുക്കിയ ഈ ഫുഡ് ഫെസ്റ്റിവൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ കൗതുകമായി. 152 ഓളം കുട്ടികൾ പഠിക്കുന്ന മെഴുവേലി ഗവൺമെൻറ് മോഡൽ എൽ പി സ്കൂളിൽ നടത്തിയ മില്ലറ്റ് ഫുഡും ഹാപ്പി ഡ്രിങ്ക്സും എണ്ണത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ചു.
ഏകദേശം 65 ഓളം ജ്യൂസുകളാണ് പ്രദർശനത്തിനായി നിരന്നത്. പൂക്കൾ, പഴങ്ങൾ ,കരിമ്പ്, വാഴപ്പിണ്ടി, പലതരം പച്ചക്കറികൾ എന്നിവയിൽ നിന്നെല്ലാം വൈവിധ്യമാർന്ന പാനീയങ്ങളാണ് കാഴ്ചക്കാരെയും രുചി അറിയാൻ എത്തിയവരെയും അമ്പരപ്പിച്ചത്. ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വിവിധതരത്തിലുള്ള പലഹാരങ്ങൾ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. പ്രദർശനം ,മത്സരം, വിപണനം എന്നിങ്ങനെ മൂന്നുതരത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ പിടി എ പ്രസിഡന്റ് ബിനുമോന്റെ അധ്യക്ഷതയിൽ സ്കൂൾ എസ് എം സി കൺവീനർ രാജു സക്കറിയ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക സീമാ മാത്യു സ്വാഗതം പറഞ്ഞു. പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് വീടുകളിൽ തന്നെ സ്വാദിഷ്ടമായ ആഹാരങ്ങൾ തയ്യാറാക്കുന്നതിന് നമുക്ക് കഴിയുമെന്ന് ഈ ഫുഡ് ഫെസ്റ്റിലൂടെ നമുക്ക് ബോധ്യമായിരിക്കുന്നതായി ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു. ജ്യൂസ് ഇനത്തിലെ മത്സരത്തിൽ 17 തരം ജ്യൂസുകൾ തയ്യാറാക്കിയ രണ്ടാം ക്ലാസിലെ ദേവനന്ദ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള പലഹാരം തയ്യാറാക്കുന്നതിൽ മൂന്നാം ക്ലാസിലെ സ്റ്റെഫിനും മികച്ച റെസിപ്പി അവതരിപ്പിച്ചതിന് മൂന്നാം ക്ലാസിലെ തന്നെ രൂത്തും ഒന്നാം സ്ഥാനം യഥാക്രമം കരസ്ഥമാക്കി.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആറന്മുള സബ് ജില്ലയിലെ ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മെഴുവേലി മാർച്ച് 18 – ന് വാർഷികാഘോഷങ്ങളുടെ ഒരുക്കത്തിലാണ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.