റിയാദ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക് ഏര്‍പ്പെടുത്തി സൗദി. വാണിജ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്നും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തണമെന്നും മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു. എല്ലാ സൗദി പൗരന്മാരും പ്രവാസികളും ഈ ഉത്തരവ് അനുസരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സൗദിയില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക്
RECENT NEWS
Advertisment