പത്തനംതിട്ട : സ്കൂളുകളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇത്തവണ ഉച്ചഭക്ഷണം മുടങ്ങിയേക്കും. മൂന്ന് മാസമായി വേതനം കിട്ടാത്തതിനാൽ പ്രതിഷേധത്തിലാണ് പാചകത്തൊഴിലാളികൾ. പാചകത്താെഴിലാളികളുടെ ദിവസവേതനം 600രൂപയാണ്. ആറ് വർഷം മുൻപ് നിശ്ചയിച്ചതാണിത്. ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ അവധിക്കാല സമാശ്വാസമായി ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളില്ല. ഓണത്തിന് തുച്ഛമായ തുക ബോണസും ലഭിക്കും. സ്കൂൾ പി.ടി.എയും ഹെഡ്മാസ്റ്റർമാരും ഉൾപ്പെടെ ഒൻപതംഗ സമിതിയാണ് പാചകത്തൊഴിലാളികളെ നിയമിക്കുന്നത്. ഒരു സ്കൂളിൽ അഞ്ഞൂറ് കുട്ടികൾക്ക് വരെ തൊഴിലാളി എന്ന അനുപാതത്തിലാണ് നിയമനം. എന്നാൽ ഇത്രയും കുട്ടികൾക്ക് ഒരാളെകൊണ്ട് പാചകം ചെയ്യാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. അതിനാൽ സഹായിയായി ഒരാളെക്കൂടെ കൂട്ടും. പാചകത്താെഴിലാളിക്ക് കിട്ടുന്ന വേതനത്തിന്റെ ഒരു വിഹിതം വേണം ഇവർക്ക് നൽകാൻ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033