യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കുടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഖത്തറിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദോഹയിലെ ലുസെൽ പാലസിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഖത്തർ ട്രംപിന് നൽകുന്ന അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ട്രംപ് ജനുവരിൽ അധികാരമേറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഡോണൾഡ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ. ​

ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പ​​​ങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെയാണ് ഹമദ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. വൻ നിക്ഷേപങ്ങളും, കരാറുകളുമായി ശ്രദ്ധേയമായ സൗദി സന്ദർശനത്തിനു പിന്നാലെ ഖത്തറിലും വ്യാഴാഴ്ച യു.എ.ഇയിലുമെത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ മുന്നേറ്റവും ട്രംപ് സന്ദർശനത്തോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

0
കോഴിക്കോട് : കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന...

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

0
അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പോലീസ് അസ്വഭാവിക മരണത്തിന്...

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...