മണിപ്പൂരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിഷ്ണുപുര്‍ ജില്ലയില്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് ആളുകള്‍ താമസിക്കുന്ന മോയിറാങ് ട്രോങ്‌ളവോബിയിലെ വീട്ടില്‍ പതിച്ച് ആറ് മാസം പ്രായവും അഞ്ച് വയസ് പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഏറനാളായി പ്രദേശത്തുണ്ടായ സമാധാന അന്തരീക്ഷം ഇല്ലാതാക്കി കൊണ്ടാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ഇംഫാല്‍ ഈസ്റ്റില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ക്യാംപിലുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...

അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക്...

0
തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം...

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...