മക്കൾ നോക്കുന്നില്ല ; ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് നൽകി 85കാരൻ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഉത്തർപ്രദേശ് സർക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ്ങാണ് സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയത്. മകനും മരുകളും തന്നെ പരിചരിക്കുന്നില്ലെന്ന് നാഥു സിങ് പറയുന്നു.

നാഥു സിംഗ് തന്റെ മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യുകയും മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. നിലവില്‍ വൃദ്ധസദനത്തിലാണ് ഇദ്ദേഹം കഴിയുന്നത്. തന്‍റെ ഭൂമിയില്‍ മരണാനന്തരം സ്കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്‍റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...