സീതത്തോട് : മലയോരമേഖലയിലെ കുട്ടികൾ പ്ലസ്‌വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകളും കോഴ്‌സുകളുമില്ലാതെ വലയുന്നു. മേഖലയിൽ ഹയർസെക്കൻഡറി പ്രവേശനം ലഭിക്കുക ചിറ്റാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും സീതത്തോട് കെ.ആർ.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലും മാത്രമാണ്. രണ്ടു സ്‌കൂളുകളിലുംകൂടി മൂന്ന് കോഴ്‌സുകളിലായി 400 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. സീതത്തോട്, ചിറ്റാർ, പെരുനാട്, വടശേരിക്കര, തണ്ണിത്തോട് പഞ്ചായത്തുകളിലെ കുട്ടികൾ ഹയർസെക്കൻഡറി പഠനത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഈ രണ്ട് സ്‌കൂളുകളെയാണ്. എന്നാൽ ഈ അഞ്ച് പഞ്ചായത്തിലെ കുട്ടികൾക്ക് പുറമെ മറ്റ് സ്ഥലങ്ങളിൽനിന്ന് കൂടി ഇവിടേക്ക് കുട്ടികൾ പ്രവേശനം നേടും. ഇതോടെ പല വിദ്യാർഥികളുടെയും ഹയർ സെക്കൻഡറി പഠനംതന്നെ പ്രതിസന്ധിയിലാകും.
ഒട്ടേറെ വിദ്യാർഥികൾക്ക് അവർ ആഗ്രഹിക്കുന്ന വിഷയമെടുത്ത് പഠനം നടത്താനും കഴിയുന്നില്ല. സീതത്തോട്, ചിറ്റാർ സ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സീറ്റ് വർധിപ്പിക്കുകയും ഒപ്പം സീതത്തോട് കെ.ആർ.പി.എം. സ്‌കൂളിൽകൂടി കംപ്യൂട്ടർ കോഴ്‌സ് അനുവദിക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും വർഷങ്ങളായി ആവശ്യപ്പെടുകയാണെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സീതത്തോട്ടിൽ സയൻസ് വിഭാഗത്തിൽ 100- ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 50-ഉം കുട്ടികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. ചിറ്റാറിലും സമാനനിലയിലാണ് സീറ്റുകൾ. അവിടെ കംപ്യൂട്ടർ സയൻസിന് 100- കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കാതെവരുന്ന ഉൾപ്രദേശങ്ങളിലെ കുട്ടികൾക്കടക്കം റാന്നിയിലോ പത്തനംതിട്ടിയിലോ കോന്നിയിലോ പ്രവേശനം ലഭിച്ചാൽ ദിവസേന നൂറുകിലോമീറ്റർവരെ യാത്ര ചെയ്യേണ്ടിവരും. ഇതിനാവട്ടെ മതിയായ യാത്രാ സൗര്യവുമില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























