റാന്നി: ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിക്കാൻ സഹായകമായ രീതിയിൽ ഹിരോഷിമ ദിനാചരണം നടത്താന്‍ ഒരുങ്ങി റാന്നി ബി ആർ സി യുടെ റസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ.
പരിപാടി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ ഗവേണിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ടി. ആർ രാജം ടീച്ചർ അധ്യക്ഷത വഹിച്ചു. ബി പി സി ഷാജി എ. സലാം, ഫാ. മത്തായി ഒ. ഐ. സി, വാർഡൻ ബിബിൻ മോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം എഫ് അജിനി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്കിനെ നിർമ്മിച്ചു. പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ നടത്തും. പരിപാടികൾ ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് അവസാനിക്കും. സി ആർ സി സിമാരായ എസ്. ദീപ്തി, ആര്യ സുരേന്ദ്രൻ, എസ് ദിവ്യ,സൈജു സക്കറിയ,ട്യൂട്ടർ ആഷ്‌ലിമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.