ഹിരോഷിമ ദിനാചരണം നടത്താന്‍ ഒരുങ്ങി ബി ആർ സി റസിഡൻഷ്യൽ ഹോസ്റ്റല്‍ കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി:   ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിക്കാൻ സഹായകമായ രീതിയിൽ ഹിരോഷിമ ദിനാചരണം നടത്താന്‍ ഒരുങ്ങി റാന്നി ബി ആർ സി യുടെ റസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ.

പരിപാടി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു.  ഹോസ്റ്റൽ ഗവേണിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ടി. ആർ രാജം ടീച്ചർ അധ്യക്ഷത വഹിച്ചു.  ബി പി സി ഷാജി എ. സലാം, ഫാ. മത്തായി ഒ. ഐ. സി, വാർഡൻ ബിബിൻ മോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ്‌ അംഗം എഫ് അജിനി കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്കിനെ നിർമ്മിച്ചു.  പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ നടത്തും.  പരിപാടികൾ ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് അവസാനിക്കും.  സി ആർ സി സിമാരായ എസ്. ദീപ്തി, ആര്യ സുരേന്ദ്രൻ, എസ് ദിവ്യ,സൈജു സക്കറിയ,ട്യൂട്ടർ ആഷ്‌ലിമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...