ജനീവ : വടക്കൻ ഗസ്സയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഭക്ഷണത്തിൻ്റെ അഭാവം 10 കുട്ടികളുടെ മരണത്തിനും ഗുരുതരമായ പോഷകാഹാരക്കുറവിനും കാരണമായി എന്ന് ഡബ്ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു. കമാൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികളെങ്കിലും മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.തെക്കൻ നഗരമായ റഫയിലെ ആശുപത്രിയിൽ ഞായറാഴ്ച പതിനാറാമത്തെ കുട്ടി മരിച്ചതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.”
കുഞ്ഞുങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു, പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്നു, ഇന്ധനത്തിൻ്റെയും ഭക്ഷണത്തിൻ്റെയും മെഡിക്കൽ മരുന്നുകളുടെയും ഗുരുതരമായ ക്ഷാമം, ആശുപത്രി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു” ട്രെഡോസ് പറഞ്ഞു. വടക്കൻ ഗസ്സയിൽ ഏകദേശം 300,000 ആളുകൾ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെയാണ് ജീവിക്കുന്നത്…അദ്ദേഹം എക്സില്‍ കുറിച്ചു.അൽ-അവ്ദ ആശുപത്രിയിലെ സ്ഥിതി വളരെ ഭയാനകമാണെന്നും ട്രെഡോസ് വ്യക്തമാക്കി.