കുട്ടികളെ മര്‍ദിച്ച് പണം തട്ടിയെടുത്തു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ വെച്ച് ലുലു മാളില്‍ പോയി മടങ്ങി വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സല്‍ ഷാ(23)നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജി രവീന്ദ്രനാഥ്, പോലീസ് ഇന്‍സ്‌പെക്ടര്‍ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളില്‍ നിന്ന് നാലായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. എസ്‌ഐമാരായ ആര്‍.രൂപേഷ്, മുകുന്ദന്‍, ജോസഫ് ഫാബിയാന്‍, എഎസ്‌ഐ സത്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...