പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2024 ) വിപുലമായി സംഘടിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനിഫിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ(പമ്പ ) കൂടിയ സംഘടക സമിതി യോഗം തീരുമാനിച്ചു.
ജില്ലാതല മൽസരങ്ങൾ
ഒക്ടോബർ 26, 27 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ , കോഴഞ്ചേരി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളലിലായി സംഘടിപ്പിക്കും .26 ന് ചിത്രരചനാ മത്സരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്കൂളിലും , കലാ മത്സരങ്ങൾ സെന്റ് തോമസ് ഹയർ സെക്കണ്ടൻ്റിയിലും നടക്കും.2 7ന് സാഹിത്യ മത്സരങ്ങളും നടക്കും. സർക്കാർ / എയ്ഡ് / അൺ എയ്ഡ് സ്കൂളിലെ എൽ.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ്എന്നീവിഭാഗങ്ങളിലെ കുട്ടികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കാം.സ്കൂൾതല മൽസര വിജയികളുടെ ലിസ്റ്റ് ഒക്ടോബർ 19ന് മുൻപായി എത്തിക്കണം .
[email protected]
ഓരോ വിദ്യാലയത്തിൽ നിന്നും മൽസരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടുന്ന കുട്ടികളാണ് ജില്ലാതല മൽസരത്തിൽ പങ്കെടുക്കേണ്ടത് . നവംബർ 14ന്പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ പത്തനംതിട്ട നഗര പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. രാവിലെ എട്ട് മണിയ്ക്ക് കളക്ട്രേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി പത്തനംതിട്ട ഠൗൺ ചുറ്റി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സമാപിക്കും. തുടർന്ന് പൊതു സമ്മേളനം നടക്കും. ജില്ല വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡൻ്റ് അജിത് കുമാർ ആർ, ശിശുക്ഷേമ സമിതി ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി ചാക്കോ, ജില്ല ട്രഷറാർ ദീപു ഏ. ജി, കെ ജയകൃഷ്ണൻ, വനിത ശിശുക്ഷേമ ഓഫീസർ യു അബ്ദുൾ ബാരി, മൈത്രി പി.കെ., കുഞ്ഞനാമ്മ കുഞ്ഞ്, കലാനിലയം രാമചന്ദ്രൻനായർ, സി. ആർ കൃഷ്ണകുറുപ്പ്, രാജൻ പടിയറ എ.ഇ.ഓമാർ, വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ശിശുദിനാഘോഷത്തി ൻ്റെ വിജയത്തിനായുള്ള സംഘടകസമിതിയും രൂപികരിച്ചു. ജില്ല കളക്ടർ എസ് .പ്രേം കൃഷ്ണൻ ഐ.എ എസ് (ചെയർമാൻ), മാലേത്ത് സരളാ ദേവി, അജിത് കുമാർ ആർ., പ്രൊഫ. ടി. കെ. ജി നായർ, യു. അബ്ദുൾ ബാരി (വൈസ് ചെയർമാൻമാർ) , ജി. പൊന്നമ്മ (ജനറൽ കൺവീനർ), സലിം പി ചാക്കോ , അനിലാ ബി.ആർ, മൈത്രി പി.കെ. കൺവീനേഴ്സ്) എന്നിവർ ഭാരവാഹികളായും
കലാനിലയം രാമചന്ദ്രൻ നായർ (പ്രോഗ്രാം ചെയർമാൻ), സി. ആർ. കൃഷ്ണകുമാർ (പ്രോഗ്രാം കൺവീനർ), അജിത് കുമാർ ആർ (ചെയർമാൻ ഫിനാൻസ്), ജി. പൊന്നമ്മ (കൺവീനർ ഫിനാൻസ്), രാജൻ പടിയറ ( ചെയർമാൻ ട്രോഫി കമ്മറ്റി), രാജേഷ് കുമാർ റ്റി (ട്രോഫി കൺവീനർ), പത്തനംതിട്ട ഡി.വൈ എസ് പി (ചെയർമാൻ റാലി), അനില ബി.ആർ, ജില്ല വിദ്യാഭ്യാസ ഓഫീസർ (കൺവീനർ റാലി), ശാന്തി മോഹൻ ( ചെയർ പേഴ്സൺ ഫുഡ്), ദീപു ഏ.ജി (കൺവീനർ ഫുഡ്) എന്നിവർ സബ്ബ് കമ്മറ്റി ഭാരവാഹി കളായുള്ള 101 ഏക്സിക്യൂട്ടിവിനെ യോഗം തെരഞ്ഞെടുത്തു .