ജില്ലാതല ശിശുദിനാഘോഷം വര്‍ണാഭമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വര്‍ണാഭമായി നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി തോമസ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട് എം.സി.എല്‍.പി.എസിലെ വിദ്യാര്‍ഥിനി നയന സൂസന്‍ തോമസ് ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യ പ്രഭാഷണം നടത്തി.

എ.ഡി.എം. അലക്സ് പി. തോമസ് ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് കെ. മോഹന കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത അമൃതശ്രീ വി പിളള, നയന സൂസന്‍ തോമസ്, കൃപാ മറിയം മത്തായി, ആന്‍ മേരി അനീഷ്, ദേവികാ സുരേഷ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് വിമല്‍ രാജ്, ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...