Saturday, May 10, 2025 6:49 am

ഊര്‍ജ്ജസംരക്ഷണത്തില്‍ കുട്ടികളുടെ പങ്ക് വളരെ വലുത് : എ.എ റഹീം എം.പി.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഊര്‍ജ്ജസംരക്ഷണത്തില്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് രാജ്യസഭ എം. പി. എ.എ റഹീം പറഞ്ഞു. ദേശീയ ഊര്‍ജ്ജ സംരക്ഷണ പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതലപെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കുന്നവരായിരിക്കണം രക്ഷകര്‍ത്താക്കളും അദ്ധ്യാപകരുമെന്നും എം.പി പറഞ്ഞു. അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലെ കുട്ടികള്‍ പങ്കെടുത്ത ഗ്രൂപ്പ് എ യില്‍ കണ്ണൂര്‍ കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി ആര്‍ ശ്രീഹരി ഒന്നാം സ്ഥാനവും കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഥര്‍വ്വ് ശ്രീജിത് രണ്ടാം സ്ഥാനവും എറണാകുളം കേന്ദ്രീയവിദ്യാലയത്തിലെ എം എസ് അമന്‍ജിത് മൂന്നാം സ്ഥാനവും നേടി.

എട്ട്, ഒന്‍പത്, 10 ക്ലാസ്സിലെ കുട്ടികള്‍ പങ്കെടുത്ത ഗ്രൂപ്പ് ബി യില്‍ തിരുവനന്തപുരം അമൃത വിദ്യാലയത്തിലെ എസ് വര്‍ഷ ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ പി എം സാധിക രണ്ടാം സ്ഥാനവും ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം മാനസ മീര മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ തലത്തില്‍ വിജയികളായവരാണ് മത്സരത്തില്‍ പങ്കെടുത്തത്. ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, വണ്‍ പ്ളാനറ്റ് മെനി എഫര്‍ട്ട് എന്നിവയായിരുന്നു ചിത്രരചനയ്ക്കുള്ള വിഷയങ്ങള്‍. ഇ എം സി, എന്‍ ടി പി സി, ബി ഇ ഇ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇ എംസി യില്‍ നടന്ന സമ്മാനദാനച്ചടങ്ങില്‍ ഇ എം സി. ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, രജിസ്ട്രാര്‍ ബി വി സുഭാഷ് ബാബു, എന്‍ ടി പി സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ബാലസുന്ദരം എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മുവിലും അമൃത്‍സറിലും വീണ്ടും ഡ്രോൺ ആക്രമണം

0
ദില്ലി : രാത്രിയിലെ തുടർച്ചയായുള്ള ആക്രമണത്തിന് ശേഷം പുലർച്ചെ ജമ്മുവിലും അമൃത്‍സറിലും...

പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം

0
ദില്ലി : പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി...

പാകിസ്താനില്‍ ഭൂചലനം

0
കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി...