കോഴിക്കോട് : ലഹരിമാഫിയയുടെ കെണിയിൽപ്പെട്ട ഒൻപതാം ക്ലാസുകാരി പഠനം തുടരാനാവാതെ പ്രതിസന്ധിയിലെന്ന് കുട്ടിയുടെ അമ്മ. കോഴിക്കോട്ട് ലഹരിമാഫിയ കാരിയറാക്കി ഉപയോഗിച്ച ഒൻപതാം ക്ലാസുകാരിക്ക് സ്കൂളിൽ പോകുവാനും പഠനം തുടരാനും ആഗ്രഹമുണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. തെറ്റുപറ്റിപ്പോയെന്നും പഠനം തുടരണമെന്നും മകൾ പറയുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്കൂളിൽ വിടേണ്ടെന്നും ഒൻപതാം ക്ലാസ്പരീക്ഷ എഴുതിക്കാമെന്നുമാണ് സ്കൂളിൽ നിന്ന് ലഭിച്ച മറുപടി.
സ്വകാര്യ സ്ഥാപനത്തിൽ ട്യൂഷന് വേണ്ടി സമീപിച്ചപ്പോൾ ഇത്തരം പശ്ചാത്തലമുള്ള കുട്ടിയെ എടുക്കാൻ പ്രയാസമാണെന്നായിരുന്നു ലഭിച്ച മറുപടി. അടുത്ത വർഷം പത്താം ക്ലാസിൽ ചേർക്കാൻ പല സ്കൂളുകളെ സമീപിച്ചപ്പോളും അനുകൂല നിലപാടുണ്ടായില്ല. ഒടുവിൽ പഠനം തുടരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഡബ്ല്യൂ.സിയെ സമീപിച്ചു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കുട്ടിയെ വീട്ടിൽ നിർത്തുന്നതാണ് നല്ലതെന്നായിരുന്നു അവിടുന്ന് ലഭിച്ച നിർദേശം.
കുട്ടിയുടെ പഠനം തുടരാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടൽ വേണമെന്നാണ് കുട്ടിയുടെ അമ്മയുടെ ആവശ്യം. മൈസൂർ കല്യാണത്തിന്‍റെ ഇരയാണ് താൻ. ഭർത്താവ് എവിടെയാണെന്ന് അറിയില്ലെന്നും അവർ പറയുന്നു. ജോലിചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് മൂന്ന് മക്കളെയും അപകടത്തിൽ തളർന്നുപോയ പിതാവിനെയും സംരക്ഷിക്കുന്നത്. മകൾ ലഹരിക്കെണിയിൽപ്പെട്ടതോടെ മകളെ ശ്രദ്ധിക്കാൻ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ ജീവിതം തന്നെ പ്രതിസന്ധിയിലാണെന്നും കുട്ടിയുടെ അമ്മ പറയുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.