വൈറസ് വ്യാപനത്തിന്റെ മറവില്‍ പാംഗോംഗില്‍ ചൈന സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ചൈന വീണ്ടും സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന്  റിപ്പോര്‍ട്ട് . പതിനൊന്നാം ഘട്ട സൈനിക തല ചര്‍ച്ചകള്‍ക്കും നിരവധി തവണ നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കും ശേഷമാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ചൈനയുമായി നടന്ന ഏറ്റമുട്ടലിന് ശേഷം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സൈനിക ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ശൈത്യകാലം കഴിഞ്ഞതിനുശേഷം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി താഴ്ന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഹെലിപാഡ്, മിസൈല്‍ എന്നിവ തിരിച്ചുകൊണ്ടുപായി. ഇതിനു ശേഷമാണ് കിഴക്കന്‍ ലഡാക്കില്‍ ചൈന വീണ്ടും സൈനിക വിന്യാസം ശക്തമാക്കുന്നത്.

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിനെ വിളിച്ച്‌ പകര്‍ച്ചവ്യാധിയെ നേരിടാന്‍ സഹായം വാഗ്ദാനം നല്‍കിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും എല്‍‌എസിയുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ചൈനയിലെ കൊറോണ പ്രതിസന്ധിയെക്കുറിച്ച്‌ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ചൈന വീണ്ടും അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നത്. പാഗോംങ് സംഘര്‍ഷത്തിന് ശേഷം അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. ഒരു വശത്ത് ചൈന സൌഹൃദത്തിന്റെ കൈകാണിക്കുകയും മറുവശത്ത് വഞ്ചനയുടെ കുതന്ത്രങ്ങള്‍ മെനയുകയുമാണ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...