ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ബീജിങ്: ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയിൽ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതൽ കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയ്ക്ക് 13% വിൽപ്പന നികുതി ഏർപ്പെടുത്താൻ ചൈന ഒരുങ്ങുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് തടയുന്നതിനും പ്രായമാകുന്നവരുടെ ജനസംഖ്യയു വർധനവിന്റെയും തൊഴിൽ ശക്തി കുറയുന്നതിന്റെയും ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതാണ് നടപടി. നികുതി മാറ്റത്തോടൊപ്പം, പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങളും പരി​ഗണിക്കും.

ചൈൽഡ് കെയർ സേവനങ്ങൾ, വയോജന പരിചരണ സ്ഥാപനങ്ങൾ, വൈകല്യ സേവന ദാതാക്കൾ എന്നിവയ്ക്കുള്ള നികുതി ഇളവുകൾ, ബീജിംഗ് പോലുള്ള പ്രധാന നഗരങ്ങളിൽ 128 ദിവസത്തിൽ നിന്ന് 158 ദിവസമായി പ്രസവാവധി വർധിപ്പിക്കുകയും ചെയ്യും. 30 ദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധിയും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ നടപടികൾ ഉണ്ടായിട്ടും, സാമ്പത്തിക ഭാരമാണ് ദമ്പതികളെ കുട്ടികൾ എന്ന ആ​ഗ്രഹത്തിൽ നിന്നകറ്റുന്നത്. വെല്ലുവിളി നിറഞ്ഞ തൊഴിൽ വിപണിയും ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവും നിരവധി യുവാക്കളെ കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ചൈന പതിറ്റാണ്ടുകളായി നടപ്പിലാക്കിയിരുന്ന ഒരു കുട്ടി നയത്തിൽ നിന്ന് പൂർണമായ പിന്മാറ്റമാണ് പുതിയ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...