ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോംഗാണ് ഔദ്യോഗികമായി ആശംസകള്‍ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി അദ്ദേഹം കുറിച്ചു.
‘കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും സ്വാതന്ത്ര്യദിനാശംസകള്‍. മഹത്തായ ചരിത്രമുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു’- സുന്‍ വെയ്‌ഡോങ് ട്വിറ്ററില്‍ കുറിച്ചു.
ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ് ഈ വര്‍ഷത്തെ സ്വാതന്ത്രദിനം കടന്നു വരുന്നത്. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും ബന്ധം പൂര്‍വ്വസ്ഥിതിയിലായിട്ടില്ല.