74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ച്‌ ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ച്‌ ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോംഗാണ് ഔദ്യോഗികമായി ആശംസകള്‍ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി അദ്ദേഹം കുറിച്ചു.

‘കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും സ്വാതന്ത്ര്യദിനാശംസകള്‍. മഹത്തായ ചരിത്രമുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഒത്തൊരുമിച്ചുള്ള പ്രവ‍ര്‍ത്തനത്തിലൂടെ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു’- സുന്‍ വെയ്‌ഡോങ് ട്വിറ്ററില്‍ കുറിച്ചു.

ലഡാക്ക് സംഘ‍ര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ് ഈ വ‍ര്‍ഷത്തെ സ്വാതന്ത്രദിനം കടന്നു വരുന്നത്. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും ബന്ധം പൂ‍ര്‍വ്വസ്ഥിതിയിലായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...