Sunday, April 6, 2025 1:13 pm

ഭൂട്ടാനിലും ചൈനയുടെ കൈയേറ്റ ശ്രമം ; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭൂട്ടാനിലെ ചരിത്രപ്രാധാന്യമുള്ളതും രാജകുടുംബത്തിന്റെ അധീനതയിലുള്ളതുമായ പ്രദേശങ്ങളിലും ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്തും ചൈന കൈയേറി ടൗൺഷിപ്പ് നിർമിക്കുന്നതായി റിപ്പോർട്ട്. ഒരുമാസത്തിൽ കുറഞ്ഞ സമയത്തെ ഉപ​ഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. വടക്കുകിഴക്കൻ ഭൂട്ടാനിലാണ് ചൈനയുടെ കടന്നുകയറ്റം. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെന്നതും ശ്രദ്ധേയം. 2020 തുടക്കം മുതൽ ചൈനയുടെ നിർമാണ ആരംഭിച്ചിരുന്നെന്നും ഇപ്പോൾ വേ​ഗത്തിലാക്കിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന മലനിരകളിലും ചൈന കൈയേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നു.

ചെറിയ രാജ്യമായ ഭൂട്ടാന് വൻശക്തികയായ ചൈനയുടെ അനധികൃത കടന്നുകയറ്റത്തെ പ്രതിരോധിക്കാനാകുന്നില്ല. അയൽരാജ്യമായ ഇന്ത്യയും ചൈനയുടെയും ഭൂട്ടാന്റെയും നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ചൈനയുടെ അധിനിവേശം ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട പ്രദേശത്ത് റോഡ് നീട്ടി നിർമിക്കുന്നതിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞിരുന്നു. തുടർന്ന് 2017ൽ സിക്കിമിനോട് ചേർന്നുള്ള ദോക്‌ലാം പീഠഭൂമിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയതായും റിപ്പോർട്ടുകൾ ഉണ്ടായിരിന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങൾ കൊണ്ട് തകർക്കാനും വിലക്കെടുക്കാനും ആവാത്തവിധം ശക്തമാണ് ഈ രാജ്യത്തിലെ മതേതര...

0
തിരുവനന്തപുരം : നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നിൽക്കുമായിരുന്ന ഒരു സമുദായത്തെ...

കരുളായി വനത്തിൽ പകുതി ഭക്ഷിച്ച നിലയിൽ ആനക്കുട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി

0
കരുളായി: നെടുങ്കയം വനംവകുപ്പ് പരിധിയിലെ എഴുത്തുകല്ലിൽ ആനക്കുട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. വനപാലകരുടെ...

സുരേഷ് ഗോപിയുടെ പ്രതികരണത്തിന്‍റെ ബാക്ക് ഗ്രൗണ്ട്‌ അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ല : രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ പ്രശ്നത്തിന്‍റെ...

നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ ; ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

0
ദോ​ഹ: നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ...