ആദ്യം മര്യാദയ്‌ക്ക് സംസാരിക്ക്, നീ പോടാ ; അഭിഭാഷകനും പോലീസും പൊരിഞ്ഞ വാക്ക് തർക്കം, ഒടുവിൽ സംഭവിച്ചത്….!

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പോലീസ് സ്റ്റേഷനിൽ എസ്.ഐയുമായി വാക്കുതർക്കത്തിലേർപ്പെട്ട അഭിഭാഷകനെതിരെ പോലീസ് കേസ്. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പോലീസ് കേസ് എടുത്തത്. ആലത്തൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. നാലാംതീയതിയായിരുന്നു വഴക്കുണ്ടായത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയതായിരുന്നു അഭിഭാഷകൻ. ഇതിനിടെ ആലത്തൂർ എസ്.ഐ റിനീഷുമായി അക്വിബ് രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കോടതി ഉത്തരവ് പരിശോധിക്കണമെന്നും ‌ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനൽകാനാവില്ല എന്നുമാണ് പൊലീസ് വാദം.

തുടർന്ന് വണ്ടി വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയും മറ്റുമായി സംസാരം മാറിയത്. അയ്യപ്പനും കോശി സിനിമയിലെ സീനിനെ അനുസ്‌മരിപ്പിക്കുന്ന തർക്കത്തിനിടെ നീയാരായാലും ഷോ കാണിക്കേണ്ടെന്ന് എസ് ഐ പറയുന്നുണ്ട്. ഇതിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകൻ ആരോപിച്ചു. മര്യാദയ്‌ക്ക് സംസാരിക്കണമെന്നും അഭിഭാഷകൻ താക്കീത് ചെയ്‌തു.വാഹനം വിട്ടുതരില്ലെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചീറ്റൂർ കോടതിയിൽ അഭിഭാഷകൻ പുന:പരിശോധന ഹർജിനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...