അരുണാചലിൽ നിന്ന് കാണാതായ പതിനേഴുകാരനെ ഇന്ത്യയിലെത്തിച്ച് ചൈനീസ് സൈന്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശിലെ അതിര്‍ത്തിക്കടുത്തു നിന്ന് കാണാതായ കൗമാരക്കാരനെ ചൈന കണ്ടെത്തി ഇന്ത്യന്‍ സൈന്യത്തെ തിരികെ ഏല്‍പ്പിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജിജു അറിയിച്ചു.
ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ മിറാം തരോണിനെ ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധന ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.

ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തരോണിനെ കണ്ടെത്തിയെന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുമെന്നും മുന്‍പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലയോര മേഖലയിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നടപടിക്രമങ്ങളില്‍ കാലതാമസം നേരിട്ടു. കഴിഞ്ഞ ജനുവരി 18നാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് പതിനേഴുകാരനെ കാണാതാവുന്നത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ജോണി യുങാണ് പതിനേഴുകാരനെ ചൈനീസ് പട്ടാളം പിടികൂടിയെന്ന് ഇന്ത്യന്‍ സൈനികരെയും പതിനേഴുകാരന്റെ കുടുംബത്തെയും അറിയിച്ചത്. ഇരുവരും അതിര്‍ത്തിക്കടുത്തുള്ള സിയാംഗ്ള എന്ന പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കവേ ചൈനീസ് പട്ടാളം മിറാം തരോണിനെ പിടികൂടുകയായിരുന്നു എന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്.

ജോണി യുങിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുട‌ര്‍ന്ന് ഇയാള്‍ അടുത്തുള്ള ചെക്ക് പോസ്റ്റിലുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ വിവരമറിയിച്ചു. തുടര്‍ന്ന് ജനുവരി 18ന് ഇന്ത്യന്‍ പട്ടാളം പതിനേഴുകാരനെ കണ്ടെത്തുന്നതിനായും പിടികൂടിയെങ്കില്‍ മോചിപ്പിക്കാനും ചൈനയോട് അഭ്യര്‍ത്ഥിച്ചു. പിന്നാലെ ജനുവരി 23ന് മിറാം തരോണിനെ കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു.

ചൈനയുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ല. ഇവിടെ താമസിക്കുന്നവര്‍ പലപ്പോഴും വേട്ടയാടുന്നതിനായി ഉള്‍പ്രദേശങ്ങളിലേയ്ക്ക് പോകാറുണ്ട്. പതിനേഴുകാരന്‍ അനധികൃതമായി ചൈനീസ് ടെറിട്ടറിയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നെന്ന് ചൈന അവകാശപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും പി എല്‍ എയോട് ഇന്ത്യന്‍ സൈന്യം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ചൈനീസ് പട്ടാളം ഇയാളെ കണ്ടെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...