അമേരിക്ക : അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി അമേരിക്ക. മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണാണ് പ്രസിഡന്റ് ജോബൈഡന്‍റെ നിർദ്ദേശ പ്രകാരം വെടിവെച്ച് വീഴ്ത്തിയത്. വിജയകരമായി ചാര ബലൂൺ തകർത്തെന്നും തങ്ങളുടെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ജൊ ബൈഡൻ അറിയിച്ചു. ചൈനീസ് ചാര ബലൂൺ എത്രയും വേഗം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയിരുന്നതായി ബൈഡൻ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്‍റെ ഉത്തരവ് ലഭിച്ചയുടൻ യുഎസ് വ്യോമസേന ഹൈടെക് എഫ്-22 റാപ്റ്റർ വിമാനത്തിന്‍റെ സഹായത്തോടെ ചൈനീസ് ബലൂൺ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ബലൂൺ താഴെയിറക്കാൻ സിംഗിൾ സൈഡ്വിൻഡർ മിസൈലുകൾ പ്രയോഗിച്ചു. യു.എസ്.എയിലെ സൗത്ത് കരോലിന തീരത്ത് നിന്ന് 9.6 കിലോമീറ്റർ (6 മൈൽ) അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് ബലൂൺ വെടിവെച്ചിട്ടത്.
അമേരിക്കയുടെ നീക്കം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബലൂൺ വെടിവെച്ച് വീഴ്ത്തിയതിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം ശക്തമായി പ്രതികരിച്ചു. യുഎസ് ഈ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്ക തങ്ങളുടെ സിവിലയൻ എയർഷിപ്പ്(ചാര ബലൂൺ) വെടിവെച്ച് വീഴ്ത്തി. ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നു. ഇതിലൂടെ അമേരിക്ക അന്താരാഷ്ര നിലവാരം ലംഘിച്ചിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബലൂൺ ആകസ്മികമായാണ് യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നും ചൈന പ്രതികരിച്ചിട്ടുണ്ട്. ഈ ബലൂണിൽ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം യുഎസ് വ്യോമാതിർത്തിയിൽ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ അത് വെടിവെച്ചിടാൻ ബൈഡൻ നിർദ്ദേശിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.