യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലാ : കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചേർപ്പുങ്കൽ കാരിക്കൽ വീട്ടിൽ അതുൽ.എസ് (25) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടുകൂടി ചേർപ്പുങ്കൽ ബിയർ പാർലറിന് സമീപം വെച്ച് പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കത്തക്ക രീതിയിൽ പ്രതികൾ നിൽക്കുകയും യുവാക്കൾ വണ്ടിയുടെ ഫോൺ അടിച്ചു വഴിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിലൊരാളായ കടപ്ലാമറ്റം ഇല്ലത്തു വീട്ടിൽ സ്റ്റെഫിൻ ഷാജിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതുലിന് കിടങ്ങൂർ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ ബിജു, എസ്.ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ സുധിഷ്, സുനിൽകുമാർ, ഹരിഹരൻ, ജിതിഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....