ന്യൂഡല്‍ഹി : മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് വനിത അറസ്റ്റില്‍. മജ്നു കാടിലയില്‍നിന്നാണ് ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നു. ഇവര്‍ചോദ്യംചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ല. ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി കൃത്യമായ സൂചനകളുണ്ടെന്നും പോലീസ് പറയുന്നു. ടിബറ്റന്‍ സന്യാസിനിയുടെ വേഷത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ആദ്യം നേപ്പാളുകാരിയാണെന്ന് പോലീസിനോട് പറഞ്ഞെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ ചൈനീസ് പൗരയാണെന്ന് വ്യക്തമായി. 2019ല്‍ യാത്രചെയ്തതിന്‍റെ രേഖകളും കണ്ടെത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് വനിത അറസ്റ്റില്‍
RECENT NEWS
Advertisment