തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രബന്ധം കേരള സര്‍വകലാശാല പുന:പരിശോധിക്കും. ഇടതുപക്ഷ വിപ്ലവകവിയായിരുന്ന ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചതാണ് ചിന്തയ്ക്ക് വിനയായത്. പ്രബന്ധം പുനപരിശോധിക്കണമെന്ന് കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കി.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഫ്യൂഡല്‍ ശക്തികള്‍ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്‌ക്കാരമായ ‘വാഴക്കുല’എന്ന കവിതയെയും അതിന്റെ രചയിതാവായ മലയാളികളുടെ വിപ്ലവ കവിയെയുമാണ് യുവ ഇടതു പക്ഷ പ്രവര്‍ത്തകയായ ചിന്ത വിസ്മരിച്ചതെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണര്‍ത്തുപാട്ടായി കേരളം ഏറ്റെടുത്തതാണ് ചങ്ങമ്ബുഴയുടെ വാഴക്കുലയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമര്‍ത്ഥിച്ച പ്രബന്ധത്തിലെ പിഴവും പരാതിയില്‍ ചൂണ്ടിക്കാട്ടി. കേരള സര്‍വ്വകലാശാല മുന്‍ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റോടെയാണ് പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയത്. വൈലോപ്പള്ളി എന്നാണ് പ്രബന്ധത്തിലുള്ളത്.
സമാനമായ നിരവധി തെറ്റുകളുണ്ടെന്നും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പി.വി.സിയോ മൂല്യനിര്‍ണ്ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണ്ണമായും പരിശോധക്കാതെയാണ് ഗവേഷണ ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.“നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ” (Ideological underpinnings in selected Malayalam commercial films of the post liberalisation era) എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല ചിന്താ ജെറോമിന് 2021 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്. ഡി ബിരുദം നല്‍കിയത്.
പ്രബന്ധത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി.
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങള്‍ സമയമെടുത്ത് പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോം പറയുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































