ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷം വാട്സ് ആപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി. കോഴിക്കടയ്ക്ക് സമീപം സജാദിനെ കണ്ടു. നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പോസ്‌റ്റിട്ടതെന്ന് സജാദ് സമ്മതിച്ചു. സജാദാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതെല്ലാം ആസൂത്രിതമായിട്ടാണെന്നും പെൺകുട്ടിയെ കൊണ്ട് വായിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

പാളയം പ്രദീപ് എന്റെ സ്‌റ്റാഫാണെന്നും എന്നാൽ, അഡിഷണൽ പി.എ ആണോ എന്നതിന് അവർ മറുപടി നൽകിയില്ല. ആഭ്യന്തരവകുപ്പിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സജാദിന്റെ വീട്ടിലേക്ക് പോയപ്പോൾ ഇവർ എവിടെ നിന്ന് വന്നു? നിങ്ങളെ അസഭ്യം പറഞ്ഞാൽ പ്രതികരിക്കില്ലേ? സജിത്തിനെതിരെയുള്ള പ്രതികരണം സ്വാഭാവിക പ്രതികരണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...

കയ്പമംഗലം അപകടം : ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല ; അപകടവിവരം പോലീസ് വിളിച്ചപ്പോഴാണ്...

0
തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം ; അന്വേഷണത്തിന് മൂന്നംഗ സമിതി

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി...

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

0
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ....