പത്തനംതിട്ട : ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ 5 വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എ.കെ.പ്രദീപ്കുമാർ, ടി.അനിൽകുമാർ, എൻ.സന്തോഷ്, ഇ.ബി.പ്രദീപ്കുമാർ, പി.പ്രദീൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. തങ്ങൾക്ക് മത്തായിയുടെ മരണവുമായി ബന്ധമില്ലെന്നും ജോലി സംബന്ധമായ ചുമതലകൾ മാത്രമാണു നിറവേറ്റിയതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മത്തായിയുടെ മരണം ; മുൻകൂർ ജാമ്യം തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ
RECENT NEWS
Advertisment