പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ ദുരൂഹ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യ നില നിൽക്കുമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കുന്നത്. അതേ സമയം മത്തായിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത്തായിയുടെ സംസ്കാര നടപടികൾ പൂർത്തിയാകാതെ രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് ദേശീയ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
മത്തായിയുടെ മരണം : നരഹത്യയ്ക്ക് കേസെടുക്കാൻ പോലീസിന് നിയമോപദേശം
RECENT NEWS
Advertisment