ചിറ്റാർ- നീലിപിലാവ് -കട്ടച്ചിറ -കുടപ്പന റോഡ് തകർന്നു തരിപ്പണമായി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ചിറ്റാർ- നീലിപിലാവ് -കട്ടച്ചിറ -കുടപ്പന റോഡ് തകർന്നു തരിപ്പണമായി. ഈ റൂട്ടിൽ ബസ് സർവീസ് നിലച്ചിട്ട് നാലുവർഷത്തിലേറെയായി. രണ്ട് വർഷം മുൻപ് മണിയാർ ജംഗ്ഷൻ മുതൽ എട്ടാം ബ്ലോക്കു വരെ മൂന്ന് കിലോമീറ്ററോളം ടാറിംഗ് നടത്തിയിരുന്നു. 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തിയത്. റീബിൽഡ് കേരളയിൽ നിന്ന് ഫണ്ട് അനുവദിച്ചാണ് നിർമ്മാണം നടത്തിയത്. വടശേരിക്കര പഞ്ചായത്തിലെ എട്ടാം വാർഡിനെയും -ചിറ്റാർ പഞ്ചായത്തിലെ 11-ാം വാർഡിനെയും തമ്മിൽ ബന്ധിക്കുന്ന റോഡാണിത്. 2000ൽ അധികം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട്. കുടപ്പനകുളം വനമേഖല പ്രദേശങ്ങളിലെ നാനുറിലേറെ കുടുംബങ്ങൾ യാത്രാ സൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നുണ്ട്. മാത്രമല്ല കോന്നി മണ്ഡലത്തിലെ കട്ടച്ചിറ – ചിറ്റാർ വില്ലേജിലും കുടപ്പനകുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. കുടപ്പനകുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ – തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റി കറങ്ങേണ്ടിവരുന്നു. നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന ചിറ്റാർ – നീലിപിലാവ് -കട്ടച്ചിറ -കുടപ്പന റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...