ചിറ്റാർ : കുടപ്പനകുളം പി.പി.മത്തായിയുടെ ഘാതകരെ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. കുടപ്പനക്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട പി.പി.മത്തായിയുടെ ഘാതകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പി.പി, മത്തായി മരിച്ചത് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വെച്ചാണ് .അതുകൊണ്ട് തന്നെ വനംവകുപ്പ് മന്ത്രി ഇക്കാര്യത്തിൽ യാതൊരു ഗൗരവം കാണിക്കാത്തത് പ്രതിഷേധാർഹമാണ്. ഏഴ് സിവിൽ വാർഡൻമാരിൽ ഒരു വനിത ഉണ്ടായിരുന്നുവെന്ന് അറിയുന്നു . ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രിയുടെ മാനസിക നില മനസിലാക്കി സത്യവസ്ഥ പുറത്ത് പറയാൻ വനിത വാർഡൻ തയ്യാറാകണം. കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിന് നീതി ലഭിക്കാൻ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ് എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.പി .മത്തായിയുടെ സംസ്കാരം നടത്താൻ സംസ്ഥാന സർക്കാരും ജില്ല ഭരണകൂടവും മുൻകൈ എടുക്കണമെന്നും ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരുടെയും പിൻതുണ ഉണ്ടാകുമെന്നും അഡ്വ.അടൂർ പ്രകാശ് പറഞ്ഞു.
ആന്റോ ആന്റണി എം.പി , കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ , അഡ്വ. കെ. ശിവദാസൻ നായർ , അഡ്വ.പഴകുളം മധു , ഡി.സി.സി ഭാരവാഹികളായ അഡ്വ.എ .സുരേഷ് കുമാർ ,അനിൽ തോമസ് , സാമുവേൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട് , തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത് , ബഷീർ വെള്ളത്തറ , ജോയൽ മാത്യൂ എന്നിവർ റിലേ സത്യാഗ്രഹത്തിൽ പങ്കെടുത്തു. ജില്ലയുടെ ചാർജ്ജുള്ള വനംവകുപ്പ് മന്ത്രി കൂടിയായ കെ. രാജുവിനെ ജില്ലയുടെ ചാർജ്ജിൽ നിന്ന് ഒഴിവാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. ഭരണകക്ഷി യൂണിയനില്‍പ്പെട്ട പ്രതികളെ രക്ഷിക്കാൻ വനം വകുപ്പ് മന്ത്രി ഇടപെടുകയാണെന്നും മന്ത്രി പ്രതികളെ ന്യായികരിക്കുന്നത് ഇതിന്റെ തെളിവാണെന്നും ബാബു ജോർജ്ജ് ആരോപിച്ചു.
വൈകിട്ട് ആറ് മുതൽ രാവിലെ ഒൻപത് വരെ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളും ബുധന്‍ രാവിലെ പത്ത് മണി മുതൽ തണ്ണിത്തോട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളും വൈകിട്ട് ആറ് മുതൽ രാവിലെ ഒൻപത് വരെ കോൺഗ്രസ്സ് ചിറ്റാർ മണ്ഡലം ഭാരവാഹികളും സത്യാഗ്രഹത്തിൽ പങ്കെടുക്കും.
https://www.facebook.com/mediapta/videos/235159380876356/