ചിറ്റാര്‍ : വയോജനങ്ങൾക്ക് വിശ്രമിക്കാൻ ചിറ്റാർ പഞ്ചായത്തിൽ വൃദ്ധജന സൗഹൃദ വിശ്രമാലയം പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു. ഇവിടെ വയോജനങ്ങൾക്ക് ഒത്തു കൂടാനും സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കാനും കഴിയും. പഞ്ചായത്ത് ഓഫീസിൽ ആയൂർവേദ ആശുപത്രിക്ക് സമീപമായാണ് വിശ്രമാലയം നിർമ്മിച്ചിട്ടുള്ളത്.
വയോജന സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് പഞ്ചായത്ത് ഭരണസമിതി വൃദ്ധജന സൗഹൃദാലയം ഒരുക്കിയത്.
ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് രാജു വട്ടമല, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി കെ സജി, ഷൈലജ ബീവി, ഓമന പ്രഭാകരൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ മറിയാമ്മ വർഗ്ഗീസ്, വയ്യാറ്റുപുഴ അജയൻ, ഡി ശശിധരൻ, മോഹൻ ദാസ് പഞ്ചായത്ത് സെക്രട്ടറി ഡി ബാലചന്ദ്രൻ എന്നിവരും കുടുംബശ്രീ പ്രവർത്തകരും വയോജന സംഘടനാ പ്രവർത്തകരും സന്നിഹിതരായിരുന്നു.
വയോജനങ്ങൾക്ക് വിശ്രമിക്കാൻ ചിറ്റാർ പഞ്ചായത്തിൽ വൃദ്ധജന സൗഹൃദ വിശ്രമാലയം തുറന്നു
RECENT NEWS
Advertisment