അസമിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടിച്ചു ; വീഡീയോ കാണാം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി :  ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച്‌ അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ടു ദിവസമായി തീ തുടരുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്പില്‍  ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും  അസംസ്കൃത എണ്ണ നദിയിലേക്ക്‌ ഒഴുകിയതിനെത്തുടര്‍ന്ന്‌ ആളുകള്‍ തീ കത്തിച്ചിരിക്കാമെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ പരുക്കുകളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലിത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാമെന്ന ആശങ്ക ഉയര്‍ത്തി. നദിയിലെ മലിനീകരണം തടയാന്‍ വിദഗ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ക്രൂഡ് ഓയില്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വീഡീയോ കാണാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...