വായ്പാ തട്ടിപ്പ് നടത്തിയ ഊന്നുകല്‍ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: വായ്പാ തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഊന്നുകൽ കണ്ണങ്കര വീട്ടിൽ രതീഷ് കുമാറിന്റെ ഭാര്യ ആതിര 39 നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു. ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗം കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ചെറുകിട വ്യവസായം തുടങ്ങാൻ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 30 പേരിൽ നിന്നാണ് യുവതി ഇവിടെ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പവർ ടെക് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് യുവതി ഇവിടെ എത്തിയത്. ആഴ്ചയിൽ 300 രൂപ വീതം എഴുപതിനായിരം രൂപ നൽകിയാൽ ഒരു ലക്ഷം രൂപ കമ്പനി നൽകുമെന്ന മോഹന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഒരാഴ്ച പണം പിരിച്ചു കഴിഞ്ഞപ്പോൾ പണം കൊടുത്തവർക്ക് സംശയം തോന്നുകയും അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥാപനത്തിന്റെ  പ്രതിനിധി സ്ഥലത്തെത്തിയതോടെ യുവതിയുടെ കള്ളി വെളിച്ചത്തായി. ചെങ്ങന്നൂരിൽ ഇപ്രകാരം 30 പേരെയാണ് പറ്റിച്ചത്. പത്തനാപുരം ഭാഗത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി പത്തനാപുരം ഭാഗത്തുനിന്ന് സമാനമായ തട്ടിപ്പ് നടത്തി 40 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ചെങ്ങന്നൂർ ഭാഗത്ത് സമാന തട്ടിപ്പ് നടത്തിയത്. മാന്നാറിലും ഇവർ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് കരുതുന്നു.

ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ് ഐ എസ്.വി. ബിജു,  എസ് ഐ മുരളീധരൻ പിള്ള, പ്രൊബേഷണറി എസ്. ഐ. വിഷ്ണു, വനിതാ പ്രൊബേഷണറി എസ് ഐ അലീന,  വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രാജി, ബിന്ദു എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...