അടൂര്‍ : കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ജനങ്ങള്‍ ഒന്നാകെ കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭയിലെ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, റോണി പാണന്‍തുണ്ടില്‍, മഹേഷ് കുമാര്‍, ഗോപാലന്‍, അജി പിണ്ടികുടിയില്‍, ബീന, അനിതാ കുമാരി, അലാവുദീന്‍, രജനി, ശ്രീജ, അനു വസന്തന്‍, രമേശ് വാരിക്കോലില്‍, സിന്ധു തുളസീധര കുറുപ്പ്, കെ.ജി. വാസുദേവന്‍, അഡ്വ. ജോസ് കളീയ്ക്കല്‍, കൃഷി അസി ഡയറക്ടര്‍ റോഷന്‍ ജേക്കബ്, ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു എന്നിവര്‍ പങ്കെടുത്തു.