പ്രളയം കഴിഞ്ഞപ്പോള്‍ കിറ്റ്‌ വിതരണവുമായി ജില്ലാ ഭരണകൂടം ; കിറ്റില്‍ ഭക്ഷണം, വസ്ത്രങ്ങള്‍, കുട, ടാര്‍പ്പോളിന്‍ എന്നിവ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സഹായ വിതരണം നടത്തി. മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ സഹായ വസ്തുക്കള്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള വാഹനം ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

കുറുമ്പന്‍ മൂഴി, ആവണിപ്പാറ, മഞ്ഞത്തോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി കിറ്റുകള്‍ വിതരണം ചെയ്യും. ഭക്ഷണ കിറ്റ്, വസ്ത്രങ്ങള്‍, കുട, ടാര്‍പ്പോളിന്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
കര്‍ണാടക ശ്രീരാമകൃഷ്ണ സേവാശ്രമം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, കര്‍ണാടക ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് സഹായ വിതരണം നടത്തുന്നത്. മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. ഐ. ഷെരീഫ് മുഹമ്മദ്, സ്വാമി ജപാനന്ദജി, മുസലിയാര്‍ കോളജ് എന്‍എസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...