പത്തനംതിട്ട: സംസ്ഥാനത്തെ ഇടത് തരംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തനംതിട്ട. അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോന്നിയില്‍ ജനീഷ് കുമാര്‍ 3245 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജ് 2517 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവല്ലയില്‍ മുന്‍ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു. ജില്ലയില്‍ ഇടത് മുന്നണിയ്‌ക്ക് ഏറ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകള്‍. തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇടത് മുന്നണി മുന്നേറ്റം നടത്തുകയാണ്. കേരളമാകെ ഒന്‍പത് ജില്ലകളില്‍ ഇടത് മുന്നണി ലീഡ് ചെയ്യുന്നു ഇപ്പോള്‍.
പത്തനംതിട്ട ; അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
RECENT NEWS
Advertisment