അടൂര്‍ : പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള 14 വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശം സന്ദര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള നിര്‍ദേശവും തഹസില്‍ദാര്‍ക്ക് നല്‍കി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ വിദ്യാധര പണിക്കര്‍, ശ്രീകുമാര്‍, ശ്രീലത സന്തോഷ്, വില്ലേജ് ഓഫീസര്‍ ശുഭ കുമാരി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.