അടൂരില്‍ വയോധികയെ മര്‍ദിച്ച ചെറുമകന്‍ അറസ്റ്റില്‍ ; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ വയോധികയെ മര്‍ദിച്ച കുറ്റത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്ത്  98 വയസ്സുകാരി ശോശാമ്മയെ മര്‍ദിച്ച കേസില്‍ എബിന്‍ മാത്യുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എബിന്‍ ശോശാമ്മയെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങള്‍ അടക്കം വീട്ടുകാര്‍ തന്നെയാണ് പരാതി നല്‍കിയത്.
എബിന്‍ വയോധികയെ മര്‍ദിക്കുമ്പോള്‍ വീട്ടുകാര്‍ തടയുന്നത് വീഡിയോ ദൃശ്യത്തില്‍ കാണാം. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെയാണ് പ്രതി മര്‍ദ്ദനം തുടര്‍ന്നത്. മദ്യലഹരിയിലാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് അടൂര്‍ ഡിവൈഎസ്പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. അടൂരില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സാഹചര്യത്തിന് അനുസരിച്ച് ആവശ്യമെങ്കില്‍ അവര്‍ക്ക് പ്രത്യേകം താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...