Friday, July 4, 2025 9:11 pm

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും വെള്ളം കയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

മണ്ഡലത്തിലെ അടൂര്‍ മുനിസിപ്പാലിറ്റി, കടമ്പനാട് പഞ്ചായത്ത്, കൊടുമണ്‍ പഞ്ചായത്ത്, തുമ്പമണ്‍ പഞ്ചായത്ത്, പന്തളം മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ടുമുണ്ട്. കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്ന വീടുകളില്‍ മലയിടിഞ്ഞ് വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും ക്യാമ്പുകള്‍ തുറന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനും റവന്യൂ വകുപ്പ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ നഗരസഭയിലെ വെള്ളം കയറിയ പ്രദേശങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...