Friday, April 26, 2024 3:50 am

ഓസ്ട്രേലിയയിൽ ഗാന്ധിജിയുടെ പ്രതിമ തകർക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

മെൽബൺ : ഓസ്ട്രേലിയൻ – ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനു മുന്നിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികൾ എത്തിയപ്പോൾ പ്രതിമയുടെ കഴുത്ത് അറുത്തു മാറ്റാൻ ശ്രമിച്ച നിലയിൽ അടയാളം കണ്ടു. തുടർന്ന് പോലീസ് എത്തി വിശദമായ പരിശോധന നടത്തി. 6 മില്ലീമീറ്ററോളം ആഴത്തിലാണ് പ്രതിമയുടെ കഴുത്തിൽ മുറിവുണ്ടാക്കിയിട്ടുള്ളത്. ആക്സോ ബ്ലെയ്ഡ് പോലുള്ള എന്തോ ആയുധം ഉപയോഗിച്ച് പ്രതിമയുടെ തല മുറിച്ചു മാറ്റാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്.

സ്ഥലം എംപിയും മൾട്ടി കൾച്ചറൽ മന്ത്രിയുമായ ജാസൺ വുഡ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതിമയുടെ അനാഛാദനം നിർവ്വഹിച്ചത്. പ്രതിമക്കു നേരെ ഉണ്ടായ അക്രമത്തെ അപലപിക്കുന്നതായും ഇന്ത്യൻ സമൂഹത്തോട് അനുഭാവം അറിയിക്കുന്നതായും ജാസൻ വുഡ് തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു. അനാഛാദനത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...