തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ് നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍, 18 ബസ്സുകളും സര്‍വീസുകളും ഇന്ന് രാവിലെ മുതല്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചു. പത്തനംതിട്ടയില്‍ നിന്നും കരിമാന്‍തോട്ടിലേക്ക് കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി  ബസ്സ്‌ സര്‍വീസ് ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബ്ലു ഹില്‍ എന്ന സ്വകാര്യ ബസ് കമ്പനി തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തണ്ണിത്തോട് റൂട്ടില്‍ മാത്രമല്ല കോന്നി മെഡിക്കല്‍ കോളേജ്, അട്ടച്ചാക്കല്‍, കിഴക്കുപുറം, ചിറ്റാര്‍ ഭാഗത്തേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ബ്ലൂ ഹില്‍ കമ്പനിയുടെ പതിനെട്ടോളം ബസ് സര്‍വീസുകളാണ് നിര്‍ത്തിവെച്ചിട്ടുള്ളത്‌.

കോവിഡ്‌ കാലഘട്ടത്തില്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ സര്‍വീസ് നിര്‍ത്തിയതിനോടൊപ്പം തണ്ണിത്തോട്, കരിമാന്‍തോട് റൂട്ടിലെ സര്‍വീസുകളും കെ.എസ്.ആര്‍.റ്റി.സി അവസാനിപ്പിച്ചിരുന്നു. പിന്നീട് ബാക്കി എല്ലാ സര്‍വീസുകളും പുനരാരംഭിച്ചിട്ടും ഈ റൂട്ടില്‍ കെ.എസ്.ആര്‍.റ്റി.സി ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് ബ്ലുഹില്‍ കമ്പനി ഈ റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതും പിന്നീട് ഈ റൂട്ട് തങ്ങളുടെ കുത്തകയാക്കിയതും. മലയോര മേഖലയിലെ സാധാരണക്കാരായ നിരവധി ആളുകള്‍ ഇപ്പോള്‍ ഈ ബസിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചപ്പോള്‍ ബ്ലൂഹില്‍ കമ്പനിയുടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി ജനങ്ങളോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയായി മാത്രമേ കാണുവാന്‍ കഴിയൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...