തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

For full experience, Download our mobile application:
Get it on Google Play

വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ തിരയാൻ ഓൺ-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്കാം ഡിറ്റക്ഷൻ’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഈ ഫീച്ചർ ഓൺ ചെയ്താൽ, വാട്സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീൻ ലേണിങ് മോഡൽ ഡൗൺലോഡ് ചെയ്യപ്പെടും. തുടർന്ന്, അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാർ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും.

ഇതിനായി മുൻപ് തട്ടിപ്പിൽപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് വാട്‌സാപ്പ് അറിയിക്കുന്നത്. തട്ടിപ്പിന് എന്തെങ്കിലും സാധ്യത കണ്ടെത്തിയാൽ ഉപയോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും. സംഭാഷണം ബ്ലോക്ക് ചെയ്യണോ, റിപ്പോർട്ട് ചെയ്യണോ, അല്ലെങ്കിൽ സാധാരണഗതിയിൽ തുടരണോ എന്ന് ഉപയോക്താവിന് തുടർന്ന് തിരഞ്ഞെടുക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....