മാത്യു കുഴൽനാടൻ്റെ ആരോപണത്തിന് പിന്നാലേ നിരാഹാര സമരവുമായി ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ ആരോപണത്തിന് പിന്നാലേ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ്റെ പ്രതിഷേധം. വൈകീട്ട് അഞ്ച് വരെ നിരാഹാരമിരിക്കാനാണ് തീരുമാനം. കെ. കൃഷ്ണൻകുട്ടി രാജി വയ്ക്കണം എന്നാണ് ആവശ്യം. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തയ്യാറാണ്. പുറത്തുവിട്ട ശബ്ദരേഖ എഐ ഓഡിയോ എങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

പ്രളയം കരിമണൽ ലോബിക്ക് വേണ്ടി പിണറായി സർക്കാർ ഉണ്ടാക്കിയതാണ് എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...