നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ സമൂഹത്തിന് വെളിപ്പെടുത്തി കൊടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പളളിയിൽ നടന്ന സൺഡേസ്കൂൾ വേദപ്രവീൺ ബിരുദദാന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.വിമൽ മാമ്മൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖില മലങ്കര സൺഡേസ്കൂൾ ഡയറക്ടർ ജനറൽ ഫാ.ഡോ.വർഗീസ് വർഗീസ് മീനടം മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി, ഫാ. ജേക്കബ് ചെറിയാൻ, ഫാ.ജിബു ഫിലിപ്പ്, ഫാ. കെ.ഒ. തോമസ്, ഫാ. ഗീവർഗീസ് ശാമുവേൽ, ഫാ.ജോസഫ് കുര്യാക്കോസ്, ഡയറക്ടർ ജേക്കബ് ഉമ്മൻ, സെക്രട്ടറി കെ.വി.വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ഏബ്രഹാം മാത്യു വീരപ്പളളിൽ, സജി പട്ടരുമഠം, തോമസ് വി.ജോൺ, ക്യാപ്റ്റൻ സിബി മത്തായി, ഡോ.മനോജ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ഏബ്രഹാം തോമസ്, രാജു കോശി ജോൺ, ഏലിയാമ്മ ജോർജ്, തോമസ് ശമുവേൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി. റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലായി 127 വിദ്യാർത്ഥികൾക്കാണ് വേദപ്രവീൺ ബിരുദം നല്കിയത്. സോണൽ, ഭദ്രാസന തലത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. സഹപാഠ്യ മത്സരത്തിൽ പുത്തൻകാവ് ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും ഇടവങ്കാട് ഡിസ്ട്രിക്ട് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മികച്ച യൂണിറ്റായി മെഴുവേലി ഹോളി ഇന്നസെൻ്റ് സൺഡേ സ്കൂളും ഭദ്രാസന ചാമ്പ്യനായി നിധി അന്ന സജിയും തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിൽ നടന്ന ഭാരത് സ്പെഷ്യൽ ഒളിംപിക്സിൽ സൈക്ലിങ് നാഷണൽ ചാമ്പ്യൻഷിപ്പിൽ 1 കി.മീ. വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ അൻസു അന്ന ജോണിനെ ചടങ്ങിൽ അനുമോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...