ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ദീപാവലി ദിനമായ വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി അധ്യക്ഷത വഹിക്കും അവാർഡ് ജേതാവായ പ്രശസ്ത കവി കെ.രാജഗോപാൽ മുഖ്യ സന്ദേശം നൽകും. പ്രൊഫ.ജോർജ് ജോസഫ്, അഡ്വ.എബി കുര്യാക്കോസ്, പ്രൊഫ.മാത്യു വർഗീസ്, എൻ.ജി മുരളീധര കുറുപ്പ് എന്നിവർ പ്രസംഗിക്കും.