ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ ; ലൈസന്‍സ് ലഭിച്ച് 3 വര്‍ഷത്തിന് ശേഷം മാത്രം അനുമതി – മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐഎംഎയുമായി സഹകരിച്ച്‌ പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു. അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുന്നതിനും ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും നിലവാരം ഉയര്‍ത്താനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനo.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച്‌ 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച്‌ സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.

പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച്‌ വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം ആര്‍ അജിത് കുമാർ, ഐഎംഎ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍,ഡോ. ശ്രീജിത്ത് എം കുമാര്‍, ആംബുലന്‍സ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....