തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്‍സി ചെയർമാനെ ലോക്ഭവൻ ക്ഷണിച്ചില്ല. ഇതാദ്യമാണ് സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാരത്തിൽ ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത്. ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല. നിയമന തട്ടിപ്പ് പരാതികൾ കാരണമാണ് ചെയർമാനെ ക്ഷണിക്കാതിരിന്നതെന്നാണ് സൂചന. ചെയർമാനെ ഒഴിവാക്കാൻ ലോക് ഭവൻ കൂടുതൽ നടപടിയിലേക്കെന്നതിന്റെയും സൂചനയാണെന്നും പറയുന്നു. പിഎസ്‍സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. നിയമന തട്ടിപ്പിൽ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചെന്നും സൂചനയുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]

































