ശിവമോഗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. പുരോഹിതന്‍ അധ്യാപകനായ കോളേജിലെ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പിന്നാക്ക വിഭാഗത്തില്‍ പെട്ടതായതുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരെ ജാതി അധിക്ഷേപക്കേസുകളും ഉണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സഭയുടെ കീഴിലുള്ള ശിവമോഗയിലെ കോളേജിലാണ് വൈദികന്‍ പഠിപ്പിച്ചിരുന്നത്.
ആരോപണം പുറത്തുവന്നപ്പോൾ തന്നെ വൈദികനെതിരെ സഭ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, കുറ്റാരോപിതനായ വൈദികനെതിരെ പോലീസ് നടപടിയെടുക്കുന്നത് വരെ സഭ കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വൈദികനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വൈദികനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.