പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശിവമോഗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. പുരോഹിതന്‍ അധ്യാപകനായ കോളേജിലെ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പിന്നാക്ക വിഭാഗത്തില്‍ പെട്ടതായതുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരെ ജാതി അധിക്ഷേപക്കേസുകളും ഉണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സഭയുടെ കീഴിലുള്ള ശിവമോഗയിലെ കോളേജിലാണ് വൈദികന്‍ പഠിപ്പിച്ചിരുന്നത്.

ആരോപണം പുറത്തുവന്നപ്പോൾ തന്നെ വൈദികനെതിരെ സഭ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, കുറ്റാരോപിതനായ വൈദികനെതിരെ പോലീസ് നടപടിയെടുക്കുന്നത് വരെ സഭ കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വൈദികനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വൈദികനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...